 
തലോർ: സർവീസ് സഹകരണ ബാങ്ക് നടത്തിയ സമ്മിശ്ര കൃഷി വിളവെടുപ്പ് നടത്തി. റവന്യൂമന്ത്രി അഡ്വ. കെ. രാജൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.കെ. സന്തോഷ് അദ്ധ്യക്ഷനായിരുന്നു. കെ.കെ.രാമചന്ദ്രൻ എം.എൽ.എ വിശിഷ്ടാതിഥിയായി പങ്കെടുത്തു. കെ.പി. പോൾ, എൻ.എൻ. ദിവാകരൻ, വി.എസ്. പ്രിൻസ്, എം. വാസുദേവൻ, കെ.എം.ബാബു, കെ. സുരേഷ്, കെ.എ. അനിൽകുമാർ, കൃഷ്ണൻകുട്ടി, ട്രീസ തുടങ്ങിയവർ സംസാരിച്ചു.