ചാലക്കുടി: നിർദ്ദിഷ്ട മലയോര ഹൈവേയുടെ നിർമ്മാണത്തിന് 107 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കോടശ്ശേരി, അതിരപ്പിള്ളി പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന 18.349 കിലോമീറ്റർ ദൈർഘ്യമേറിയ റോഡിനുള്ള സാങ്കേതിക അനുമതിയാണ് ലഭിച്ചത്. വർഷങ്ങൾക്ക് മുൻപ് ഇതിന്റെ രൂപ തയ്യാറാക്കിയതും നാട്ടുകാരിൽ നിന്നും ഉപാധിരഹിതമായി സ്ഥലങ്ങൾ ലഭ്യമാക്കിയതും അന്നത്തെ എം.എൽ.എയായിരുന്നു ബി.ഡി. ദേവസിയായിരുന്നു. വെള്ളിക്കുളങ്ങര മുതൽ വെറ്റിലപ്പാറവരെ ചാലക്കുടി മണ്ഡലത്തിലൂടെ കടന്നുപോകുന്ന പ്രസ്തുത പദ്ധതി നിലവിൽ വരുന്നതോടെ മലയോര മേഖലയുടെ മുഖഛായ മാറും. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിശ്ചിത കാലയളവിൽ പൂർത്തീകരിക്കുമെന്ന് ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ പറഞ്ഞു.