 
ഗുരുവായൂർ: നടൻ ചിരഞ്ജീവി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. വൈകിട്ട് അഞ്ചോടെയായിരുന്നു ക്ഷേത്രദർശനം. കാണിക്കയർപ്പിച്ച് തൊഴുത ശേഷമായിരുന്നു മടക്കം. ക്ഷേത്രത്തിലെത്തിയ നടനെ ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പി. മനോജ് കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.