
പരീക്ഷാ അപേക്ഷ
മൂന്നാം വർഷ ബി.എസ്.സി. എം.ആർ.ടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2013, 2016 സ്‌കീമുകൾ) പരീക്ഷയ്ക്ക് ഫെബ്രുവരി പത്തൊൻപത് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110 രൂപ ഫൈനോടെ ഫെബ്രുവരി 22 വരേയും, 335 രൂപ സൂപ്പർ ഫൈനോടെ 23 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
പരീക്ഷാ കേന്ദ്രങ്ങൾ
ഒന്നാം സെമസ്റ്റർ എം.ഫാം ഡിഗ്രി സപ്ലിമെന്ററി (2017 ആൻഡ് 2019 സ്‌കീം) തിയറി പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടിക സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ മാതൃകോളേജിൽ നിന്നും അഡ്മിറ്റ് കാർഡ് കൈപറ്റി തങ്ങൾക്കനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്.
പ്രാക്ടിക്കൽ പരീക്ഷ
ഫസ്റ്റ് പ്രൊഫഷണൽ എം.ബി.ബി.എസ് ഡിഗ്രി സപ്ലിമെന്ററി (2010 സ്‌കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
തിയറി പരീക്ഷ
ഫസ്റ്റ് ബി.യു.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2016 സ്‌കീം), സെക്കൻഡ് ബി.യു.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2016 സ്‌കീം), തേർഡ് ബി.യു.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2016 സ്‌കീം), ഫൈനൽ ബി.യു.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2012 ആൻഡ് 2016 സ്‌കീം),ഒന്നാം വർഷ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2010 ആൻഡ് 2012 സ്‌കീം) എന്നീ തിയറി പരീക്ഷകളുടെ ടൈം ടേബിളുകൾ പ്രസിദ്ധീകരിച്ചു .
പരീക്ഷാഫലം
ഒന്നാം വർഷ എം.എച്ച്.എ ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും, സ്‌കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഫെബ്രുവരി പത്തൊൻപതിനകം അപേക്ഷിക്കേണ്ടതാണ്.