 
വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശത്തിന്റെ പന്തൽ കാൽനാട്ടുകർമ്മം ക്ഷേത്രാങ്കണത്തിൽ വച്ച് നടന്നു. മേൽശാന്തി ഗോപാലകൃഷ്ണൻ പൂജാദി കർമ്മങ്ങൾക്ക് നേതൃത്വം നൽകി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാഴ്ചപ്പന്തലും ദീപാലങ്കാരവും ഒരുക്കുന്ന മയൂര പന്തൽ വർക്‌സ് ഉടമ എം.എ. യൂസഫിനെ പൂരം രക്ഷാധികാരി ഡോ. പി.എസ്. മോഹൻദാസ് പൊന്നാട നൽകി ആദരിച്ചു. ദേവസ്വം ഓഫീസർ വി. മുരളീധരൻ, കോമരം പള്ളിയത്ത് മാധവൻ നായർ, വ്യാപാരി വ്യവസായി പ്രസിഡന്റ് അജിത്കുമാർ മല്ലയ്യ, കുമരനെല്ലൂർ ദേശം ഭാരവാഹികളായ എ.കെ. സതീഷ്‌കുമാർ, കെ. ബാലകൃഷ്ണൻ, പി.എ. വിപിൻ, വി. ശ്രീധരൻ, മറ്റ് കമ്മിറ്റി ഭാരവാഹികൾ എന്നിവരും പി.ആർ. സുരേഷ് കുമാർ, ബാബു പൂക്കുന്നത്ത്, തുളസി കണ്ണൻ (എങ്കക്കാട് ദേശം), ടി.ജി. അശോകൻ, പി.എൻ. ഗോകുലൻ, സി.എ. ശങ്കരൻ കുട്ടി (വടക്കാഞ്ചേരി ദേശം) എന്നിവരും ചടങ്ങിൽ പങ്കാളികളായി. മാർച്ച് 1 ചൊവ്വാഴ്ച ആണ് പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം