മറ്റത്തൂർ: ചാലക്കുടി ഉപജില്ല പ്രീപ്രൈമറി പ്രവേശനോത്സവം മറ്റത്തൂർ ഗവ. എൽ.പി സ്‌കൂളിൽ നടന്നു. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി.ബി. ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദിവ്യ സുധീഷ് അദ്ധ്യക്ഷയായി. ചാലക്കുടി എ.ഇ.ഒ കെ.വി. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം, ഷൈനി ബാബു, കൊടകര ബി.പി.സി നന്ദൻ മാസ്റ്റർ, പ്രധാന അദ്ധ്യാപിക സി.പി. ബേബി, പി.ടി.എ പ്രസിഡന്റ് ദീപ്തി സന്തോഷ്, മാതൃസമിതി പ്രസിഡന്റ് ജെസി ബിജു എന്നിവർ പ്രസംഗിച്ചു.