പുതുക്കാട്: മണ്ഡലത്തിൽപ്പെട്ട വിവിധ പഞ്ചായത്തുകളിലെ 13 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾക്കായി 100 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു. നെന്മണിക്കര പഞ്ചായത്ത് വാർഡ് 15 ലെ ഗ്രേസ് കമ്പനി റോഡ് (10 ലക്ഷം), വാർഡ് 11 ചിറ്റിശ്ശേരി സൗത്ത് അറയ്ക്കപാടം റോഡ് (10 ലക്ഷം), പറപ്പൂക്കര പഞ്ചായത്തിലെ വാർഡ് 14 ലെ കാമ്പുഴ കോളനി റോഡ് ( 6 ലക്ഷം), വാർഡ് 6 ലെ മൈത്രി റോഡ് (4ലക്ഷം), മറ്റത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് 3 ലെ റേഞ്ച് ഓഫീസ് ഇഞ്ചക്കുണ്ട് റോഡ് (10 ലക്ഷം), വാർഡ് 7 ലെ കിഴക്കേ കോടാലി അമ്പനോളി റോഡ് (10 ലക്ഷം), പുതുക്കാട് പഞ്ചായത്തിലെ വാർഡ് 2 ലെ പുതുക്കാട് മാർക്കറ്റ് റോഡ് (6 ലക്ഷം), വാർഡ് 5 സ്‌നേഹപുരം റോഡ് (10 ലക്ഷം ), വല്ലച്ചിറ പഞ്ചായത്തിലെ വാർഡ് 2 ശ്രീകൃഷ്ണപുരം കൊറ്റനാട് ഇല്ലം റോഡ് (7 ലക്ഷം ), വാർഡ് 3 മോസ്‌കോ പുഷ്പഗിരി റോഡ് (6 ലക്ഷം), തൃക്കൂർ പഞ്ചായത്തിലെ വാർഡ് 8 പുണ്ണിശ്ശേരി ശാന്തിഭവൻ റോഡ് (8 ലക്ഷം), അളഗപ്പ നഗർ പഞ്ചായത്തിലെ വാർഡ് 8 പൂക്കോട് കോളനി റോഡ് (5 ലക്ഷം), വരന്തരപ്പിള്ളി പഞ്ചായത്തിലെ വാർഡ് 13 ലെ പൗണ്ട് സ്‌നേഹതീരം മുസ്ലിം പള്ളി റിംഗ് റോഡ് (8ലക്ഷം) എന്നീ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾക്കാണ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഭരണാനുമതി നൽകിയിട്ടുള്ളത്. കാലവർഷക്കെടുതി മൂലം ഗതാഗത യോഗ്യമല്ലാത്തായിത്തീർന്ന റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർദ്ദേശിച്ചു സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് റവന്യൂ വകുപ്പ് അനുമതി നൽകിയിട്ടുള്ളത്.