കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എടത്തിരുത്തി - ചെന്ത്രാപ്പിന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി മണ്ഡലം പ്രസിഡന്റ് സലീം പോക്കാക്കില്ലത്ത് അദ്ധ്യക്ഷനായി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സജയ് വയനപ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തി. ചെന്ത്രാപ്പിന്നി മണ്ഡലം പ്രസിഡന്റ് ഉമറുൽ ഫാറൂക്ക്, നേതാക്കളായ പി.കെ. പ്രകാശൻ, എം.എൻ. ബാലകൃഷ്ണൻ, ഐ.ബി. വേണുഗോപാൽ, പി.ഡി. സജീവ്, ഡേവീസ്, ഇക്ബാൽ കുട്ടമംഗലം, സി.വി. രാജേന്ദ്രൻ, മോഹനൻ കാട്ടിക്കുളം, എ.കെ. ജമാൽ, ബീന മനോജ്, സർവോത്തമൻ എന്നിവർ സംസാരിച്ചു.