 
കൊടുങ്ങല്ലൂർ: എടവിലങ്ങ് പഞ്ചായത്തിലെ 11 വാർഡുകളിലായി വിവിധ അംഗൻവാടികളുടെ നവീകരണ പ്രവർത്തനോദ്ഘാടനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ് 10 ലക്ഷം രൂപയാണ് നവീകരണത്തിന് അനുവദിച്ചത്. അംഗൻവാടികളുടെ അറ്റകുറ്റപ്പണി, കബോഡ് വർക്ക്, ഫ്‌ളോറിംഗ്, പെയിന്റിംഗ്, ഗ്രില്ല് വർക്ക് തുടങ്ങിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ അദ്ധ്യക്ഷയായി. ഒന്നാം വാർഡ് മെമ്പർ ഗിരിഷ്, പഞ്ചായത്ത് മെമ്പർമാരായ സന്തോഷ് കോരുചാലിൽ, വിപിൻദാസ്, പഞ്ചായത്ത് എൻജിനിയർ കെ.വി. ശ്രീജ എന്നിവർ സംസാരിച്ചു.