കൊടുങ്ങല്ലൂർ: ജനതാദൾ (സെക്കുലർ) ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ സി.പി.ഐയിൽ ചേർന്നു. എസ്.എൻ പുരം സി.പി.ഐ ഓഫീസിൽ നടന്ന സ്വീകരണ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് പാർട്ടിയിൽ ചേർന്നവരെ മാലയിട്ടു സ്വീകരിച്ചു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ടി.കെ. സുധീഷ് സ്വാഗതവും അസി. സെക്രട്ടറി ടി.പി. രഘുനാഥ് നന്ദിയും പറഞ്ഞു.
ജില്ലാ എക്‌സിക്യൂട്ടിവ് അംഗം കെ.ജി. ശിവാനന്ദൻ, പി.വി. മോഹനൻ, കെ.എസ്. ജയ, അഡ്വ. എ.ഡി. സുദർശനൻ, എം.ഡി. സുരേഷ് മാസ്റ്റർ എന്നിവർ പങ്കെടുത്തു. ജനതാദൾ (എസ്) ജില്ലാ സെക്രട്ടറിയും കയ്പമംഗലം സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ അജിത് കൃഷ്ണൻ , ജില്ലാ കമ്മിറ്റി അംഗം ഗിരീഷ് പാണ്ടികശാല, കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ തിലകൻ തറയിൽ, ബഷീർ മതിലകത്ത്, ഷാഹുൽ ഹമീദ്, കൃഷ്ണകുമാർ, സുനിൽ കിഴക്കുവീട്ടിൽ, ഉണ്ണിക്കൃഷ്ണൻ കോരുചാലിൽ, പവിത്രൻ എന്നിവരാണ് സി.പി.ഐയിൽ ചേർന്നത്.