വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് നടത്തിവരാറുള്ള പൂരം പ്രദർശനം ഈ വർഷവും നടത്താൻ തീരുമാനമായി. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പൂരം പ്രദർശന സംഘാടക സമിതി രക്ഷാധികാരികളായി രമ്യ ഹരിദാസ് എം.പി, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, എ.സി. മൊയ്തീൻ എം.എൽ.എ എന്നിവരെയും പി.എൻ. സുരേന്ദ്രൻ (ചെയർമാൻ), വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ (വൈസ് ചെയർമാൻ), അജിത്കുമാർ മല്ലയ്യ (ജനറൽ കൺവീനർ), ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ (ചീഫ് കോ-ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.