പാവറട്ടി: പറപ്പൂർ എഫ്.സിക്ക് ഇന്റർനാഷണൽ ഫെഡറേഷൻ ഒഫ് അസോസിയേഷൻ ഫുട്ബാളിന്റെ അംഗീകാരം ലഭിച്ചു. ഇനി പറപ്പൂർ എഫ്.സിക്ക് ലോകത്തെവിടെയുമുള്ള കളിക്കാരെ കൊണ്ടുവരുന്നതിനും ട്രാൻസ്ഫർ ചെയ്യുന്നതിനും സാധിക്കും. കേരള പ്രീമിയർ ലീഗിൽ കളിക്കുന്നതിനായി മികച്ച കളിക്കാരെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഭാരവാഹികൾ അറിയിച്ചു.