samaram

കൊടുങ്ങല്ലൂർ: ചന്തപ്പുര - കോട്ടപ്പുറം ബൈപാസിൽ തെരുവു വിളക്കുകൾ സ്ഥാപിക്കാത്തതിനെതിരെ 27 ദിവസമായി സമരം നടത്തിവരുന്ന അയ്യാരിൽ അബ്ദുൾ ലത്തീഫ് സ്മൃതി കൂട്ടായ്മയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊടുങ്ങല്ലൂർ എൻ.എസ്.എസ് താലൂക്ക് വനിതാ യൂണിയൻ സി.ഐ ഓഫീസ് സിഗ്‌നലിൽ സമരം നടത്തി.

എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സി. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് വനിതാ യൂണിയൻ പ്രസിഡന്റ് പുഷ്‌കല വേണുരാജ് അദ്ധ്യക്ഷനായി. കെ. മനോജ് കുമാർ, പാർവതി മനോജ്, രേണുക ശശിധരൻ, ശ്രീദേവി വിജയകുമാർ, ഗീത കമലാകരൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി. കെ.ജി. ശശിധരൻ, എം.എ. പ്രേംസുന്ദർ എന്നിവർ സംസാരിച്ചു.