g

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് തുടക്കം. രാത്രി ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് സ്വർണ ധ്വജസ്തംഭത്തിൽ സപ്തവർണക്കൊടി കയറ്റിയതോടെയാണ് പത്ത് ദിവസം നീണ്ടുനിൽക്കുന്ന ക്ഷേത്രോത്സവത്തിന് ആരംഭമായത്. കൊടിയേറ്റത്തിന് മുന്നോടിയായി ദീപാരാധനയ്ക്ക് ശേഷം കൂറയും പവിത്രവും നൽകി ആചാര്യവരണം നടത്തി. അത്താഴ പൂജ, കൊടിപ്പുറത്ത് വിളക്ക് എന്നിവ നടന്നു. ഇന്ന് രാവിലെ ദിക്ക് കൊടികൾ സ്ഥാപിക്കും. ഈ മാസം 23ന് ആറാട്ടോടെയാണ് ഉത്സവം കൊടിയിറങ്ങുക. കൊവിഡ് നിയന്ത്രണം പാലിച്ചാണ് ഇത്തവണ ഉത്സവം നടക്കുന്നത്.