തളിക്കുളം: ബ്ലോക്ക് പഞ്ചായത്തും മണപ്പുറം ഫൗണ്ടേഷനും സംയുക്തമായി കൗമാരക്കാരായ പെൺകുട്ടികൾക്കായി അനീമിയ ടെസ്റ്റ് നടത്തുന്ന ദശദിന ക്യാമ്പ് സുഷാമ്യതം പദ്ധതിക്ക് തുടക്കം. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് ഉദഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് അദ്ധ്യക്ഷനായി.
മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ: ജോർജ്ജ് ഡി. ദാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. നിമിഷ അജേഷ്, ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സുശീല സോമൻ, മല്ലിക ദേവൻ, സി.എം. നിസാർ, മണപ്പുറം ഫൗണ്ടേഷൻ ചീഫ് മാനേജർ ശിൽപ്പ ട്രീസ സെബാസ്റ്റ്യൻ എന്നിവർ സംബന്ധിച്ചു. ആദ്യദിനം ബ്ലോക്കിന് കീഴിലെ അഞ്ച് പഞ്ചായത്തുകളിൽ നിന്നും 50 കുട്ടികൾക്ക് അനീമിയ ടെസ്റ്റ് നടത്തി.
ഓരോ പഞ്ചായത്തിൽ നിന്നും 100 കുട്ടികൾ വീതം 500 പേർക്കാണ് 10 ദിവസത്തെ മെഡിക്കൽ ക്യാമ്പ് നടത്തുക. അനീമിയ ടെസ്റ്റ് നടത്തി തുടർന്ന് ഡോക്ടറെ കാണുന്നതിനുള്ള സൗകര്യവും എർപ്പെടുത്തും. അനീമിയ തിരിച്ചറിഞ്ഞ കുട്ടികൾക്ക് ന്യൂട്രീഷൻ കിറ്റ് വിതരണവും നടത്തും.