ചേർപ്പ്: നാട്ടിക നിയോജക മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് സംസ്ഥാന ദുരന്തനിവാരണ വകുപ്പിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചതായി സി.സി. മുകുന്ദൻ എം.എൽ.എ അറിയിച്ചു. മണ്ഡലത്തിലെ പത്ത് റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്കാണ് തുക അനുവദിച്ചത്. താന്ന്യം പഞ്ചായത്തിലെ വന്നേരി മാട് റോഡിന് 10 ലക്ഷം, താഴൂർ പഞ്ചായത്തിലെ കരുപ്പാടം പുളിക്കൻ കടവ് റോഡ് 10 ലക്ഷം, അന്തിക്കാട് മാർക്കറ്റ് റോഡ് 10 ലക്ഷം, ചേർപ്പ് പഞ്ചായത്ത് ജയന്തി റോഡ് 10 ലക്ഷം, പാറളം പഞ്ചായത്തിലെ മഹാത്മാ റോഡ് 10 ലക്ഷം, അവിണിശ്ശേരി പഞ്ചായത്തിലെ ജവഹർ റോഡ് 10 ലക്ഷം, നാട്ടിക പഞ്ചായത്തിലെ തൃപ്രയാർ റോഡ് 10 ലക്ഷം, വലപ്പാട് പഞ്ചായത്തിലെ അംശയോഗം റോഡ് 10 ലക്ഷം, തളിക്കുളം പഞ്ചായത്ത് കൊപ്രക്കളം പടിഞ്ഞാറ് എരണേഴത്ത് അമ്പലത്തിലേക്കുള്ള വഴി 10 ലക്ഷം, ചാഴൂർ പഞ്ചായത്ത് വെണ്ണീറായി റോഡ് 10 ലക്ഷം എന്നീ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്കാണ് തുക അനുവദിച്ചത്.