കയ്പമംഗലം: തൃക്കണ്ണാമതിലകം തൃപ്പേക്കുളം മഹാദേവ ക്ഷേത്രത്തിൽ ശ്രീകോവിൽ ചേമ്പോല പൊതിഞ്ഞ് സമർപ്പണവും സ്വർണ്ണചന്ദ്രക്കല സമർപ്പണവും താഴികക്കുടം പ്രതിഷ്ഠയും നടത്തി. ക്ഷേത്രം തന്ത്രി കെ.പി.സി വിഷ്ണു ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ മേൽശാന്തി ആയടം ജയൻ നമ്പൂതിരിപ്പാടിന്റെ സാന്നിദ്ധ്യത്തിൽ നിർവഹിച്ചു. പാരമ്പര്യ ട്രസ്റ്റി വിവേകാനന്ദൻ,​ ട്രസ്റ്റി ബോർഡ് ചെയർമാൻ വിനോദ് തൈവളപ്പിൽ ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫിസർ രഞ്ജിത്ത്, ട്രസ്റ്റി ബോർഡ് അംഗങ്ങളായ മുരുകേശൻ രാമൻകുളത്ത്, ടി.ആർ. രാജീവൻ, പി. സജീവ്കുമാർ, പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റ് ബിന്ദു സന്തോഷ്, സെക്രട്ടറി മുരളി കൈമാപറമ്പിൽ, വൈസ് പ്രസിഡന്റ് ആനന്ദൻ പോളശേര, പി. മുരളീധരൻ, ഷൈജൻ പള്ളത്ത് എന്നിവർ പങ്കെടുത്തു.