തൃശൂർ: കേന്ദ്ര സർക്കാരിന്റെ സ്വകാര്യവത്കരണത്തിന്റെ ഫലമായി പൊതുമേഖല സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് തസ്തികകൾ പിന്നാക്ക വിഭാഗങ്ങൾക്ക് നഷ്ടപ്പെടുമെന്ന് നാഷണലിസ്റ്റ് ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ചെയർമാൻ എ.വി. സജീവ് കുറ്റപ്പെടുത്തി. ഒ.ബി.സി കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലാ ചെയർമാൻ മോഹൻദാസ് എടക്കാടൻ അദ്ധ്യക്ഷനായി. എൻ.സി.പി ജില്ലാ സെക്രട്ടറി ഷിജു കീടായി സംസാരിച്ചു. സഞ്ചു കാട്ടുങ്ങൽ ചെയർമാനും മോഹൻദാസ് എടക്കാടൻ ജനറൽ കൺവീനറും അഡ്വ.എം. പ്രതിഭ, വി.ഡി. സുശീൽകുമാർ കൺവീനർമാരായി അവകാശ പ്രഖ്യാപന സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു. ജില്ലാ ഭാരവാഹികളായി പി.ജി. ഉണ്ണിക്കൃഷ്ണൻ, കെ.പ്രസന്ന കുമാരി (വൈസ് ചെയർമാൻ), പങ്കജാക്ഷൻ കീടായി, സുരേഷ് തിച്ചൂർ, അജി, ഷീല സുരേഷ്, രാജേഷ് വള്ളിയിൽ, അനീദ്.എസ്.ബാലൻ, രാജേഷ് പുത്തൂർ, വിനുകുമാർ, പ്രഹ്‌ളാദൻ, അജയകുമാർ വി.വി, മീര സുനിൽ (ജനറൽ സെക്രട്ടറിമാർ) ബാബു പി.കെ (ട്രഷറർ) തിരഞ്ഞെടുത്തു.