കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു. മണ്ഡലത്തിലെ 10 റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്കാണ് തുക അനുവദിച്ചത്.
മാള പഞ്ചായത്തിലെ ഹോളി ഗ്രേസ് റോഡ് 10 ലക്ഷം, സബ് സ്റ്റേഷൻ ഹോളിഗ്രേസ് സ്‌കൂൾ റോഡ് 10 ലക്ഷം, പൊയ്യ പഞ്ചായത്തിലെ ചാന്നുർ റോഡ് 10 ലക്ഷം , അന്നമനട പഞ്ചായത്തിലെ കുമ്പിടി റിംഗ് റോഡ് 10 ലക്ഷം, ചെമ്പിക്കാട്ടുകടവ് റോഡ് 10 ലക്ഷം, പുത്തൻചിറ പഞ്ചായത്തിലെ വായനശാല റസാഖ് കോളനി റോഡ് 10 ലക്ഷം, വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ മനക്കലപ്പടി താണിയത്ത്കുന്നു ബ്ലോക്ക് റോഡ് 10 ലക്ഷം, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിലെ ചെമ്പൻതുരുത്ത് റോഡ് 10 ലക്ഷം, എ.കെ.ജി റോഡ് 10 ലക്ഷം, അഞ്ചങ്ങാടി കക്കാമഠം തുരുത്ത് റോഡ് 10 ലക്ഷം എന്നീ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്കാണ് തുക അനുവദിച്ചത്.