udgadanam

സൂര്യഗ്രാമം റോഡിന്റെ റോഡിന്റെ നിർമ്മാണോദ്ഘാടനം ടി.എൻ.പ്രതാപൻ എം.പി നിർവഹിക്കുന്നു.

പുതുക്കാട്: പി.എം.ജി.വൈ പദ്ധതി പ്രകാരം നിർമ്മിക്കുന്ന പുതുക്കാട്, പറപ്പൂക്കര പഞ്ചായത്തുകളിലെ ചെങ്ങാലൂർ കണ്ടുകടവ് പന്തല്ലൂർ, സൂര്യഗ്രാമം റോഡിന്റെ നിർമ്മാണോദ്ഘാടനം നടത്തി. ചെങ്ങാലൂർ പള്ളി നടയിൽ നടന്ന ചടങ്ങിൽ ടി.എൻ. പ്രതാപൻ എം.പി നിർമ്മാണോദ്ഘാടനം നിർവഹിച്ചു. കെ.കെ.രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. ബാബുരാജ്, ഇ.കെ.അനൂപ്, ത്രിതലപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പുതുക്കാട്,പറപ്പൂക്കര പഞ്ചായത്തുകളിലായി 5.85 കിലോമീറ്റർ നീളത്തിൽ 457 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് നിർമ്മിക്കുന്നത്.