കൊടുങ്ങല്ലൂർ: അബ്ദുൾ ലത്തീഫ് സ്മൃതിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ കൂട്ടായ്മ ബൈപാസിൽ വിളക്കുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധ പരിപാടിക്ക് മുസ്‌ലിം ലീഗ് കൊടുങ്ങല്ലൂർ മുനിസിപ്പൽ കമ്മിറ്റിയുടെ ഐക്യദാർഢ്യം. പടാകുളം സിഗ്‌നൽ ജംഗ്ഷനിൽ നടന്ന സമരം മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ് ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ് യൂസഫ് പടിയത്ത് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി.എ. നൗഷാദ്, ട്രഷറർ ടി.എ. സിദ്ദിഖ്, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് ലീഗ് ജില്ലാ സെക്രട്ടറി പി.എ. സീതി മാസ്റ്റർ, ദുബായ് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഷറഫ് കൊടുങ്ങല്ലൂർ, കെ.എം. ഷാനിർ എന്നിവർ സംഗിച്ചു.