ulsavam-photo

ഗുരുവായൂർ: ക്ഷേത്രോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ക്ഷേത്രത്തിൽ ദിക്ക് കൊടികൾ സ്ഥാപിച്ചു. രാവിലെ ഉഷപൂജയ്ക്ക് ശേഷമായിരുന്നു ദിക്ക് കൊടികൾ സ്ഥാപിക്കൽ ചടങ്ങ്. ക്ഷേത്രവും ഉത്സവച്ചടങ്ങുകളും അഷ്ടദിക്പാലകരെ ഏൽപ്പിച്ച ഗുരുവായൂരപ്പൻ ഇനിയുള്ള ഉത്സവദിനങ്ങളിൽ ആഘോഷച്ചടങ്ങുകൾ തന്റെ പ്രജകൾക്കൊപ്പം ആസ്വദിക്കാനായി രാജകീയപ്രൗഢിയിൽ എഴുന്നള്ളുന്നു എന്നാണ് വിശ്വാസം.

ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. അഷ്ടദിക്പാലകരെ ഉദ്ദേശിച്ച് എട്ട് സ്ഥാനങ്ങളിലായി ഉറപ്പിച്ചിട്ടുള്ള ബലിപീഠങ്ങൾക്കരികിലാണ് ദിക് കൊടികൾ സ്ഥാപിച്ചത്. എട്ട് ദിക്കുകളിലും പ്രത്യേകപൂജകൾ നടത്തിയ ശേഷം ബലിപീഠത്തിനോടനുബന്ധിച്ച് സ്ഥാപിച്ച ചെറിയമുളങ്കാലുകളിലാണ് കൊടിയും മണിയും കെട്ടിയത്.

തുടർന്ന് നടന്ന എഴുന്നള്ളിപ്പിന് പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാഞ്ചാരിമേളം അരങ്ങേറി. എഴുന്നള്ളിപ്പിന് മുന്നിൽ തഴ, സൂര്യമറ, കൊടികൾ എന്നിവ അകമ്പടിയായി. തുടർന്നായിരുന്നു ക്ഷേത്രത്തിൽ പാലാഭിഷേകം, നവകം, പന്തീരടിപൂജ എന്നിവ. പതിനൊന്ന് മണിയോടെ ശ്രീഭൂതബലി ചടങ്ങുകൾക്ക് ആരംഭമായി. മൂന്ന് പ്രദക്ഷിണം നടന്നും നാലാമത് ഓട്ടപ്രദക്ഷിണവുമാണ് ശ്രീഭൂതബലിക്ക്. ഭൂതഗണങ്ങൾക്ക് അന്നം നൽകുമ്പോൾ മേൽനോട്ടം വഹിക്കാൻ ഗുരുവായൂരപ്പൻ എഴുന്നള്ളുന്നു എന്നതാണ് ഇതിന്റെ സങ്കൽപ്പം.

ഒറ്റശ്വാസത്തിൽ ക്ഷേത്രം പ്രദക്ഷിണം വെച്ച് ക്ഷേത്രപാലകന് ഹവിസ് തൂകണം. ഇതിനായി ഹവിസുമായി ഓതിക്കൻ ശരവേഗത്തിൽ ഓടും. പിന്നാലെ ആനപ്പുറത്ത് ഗുരുവായൂരപ്പനും. ആനയുടെ മുമ്പിലും പിന്നിലുമായി നാരായണ മന്ത്രം ഉരുവിട്ട് ഭക്തജനങ്ങളും പ്രദക്ഷിണത്തിൽ പങ്കെടുത്തു. തുടർന്ന് ഗുരുവായൂരപ്പനെ സ്വർണ്ണപഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചു. നാലമ്പലത്തിനകത്ത് ശ്രീകോവിലിനു തെക്ക് ഭാഗത്തായി സ്വർണ്ണപഴുക്കാമണ്ഡപത്തിൽ ഗുരുവായൂരപ്പന്റെ സ്വർണ്ണ തിടമ്പ് എഴുന്നള്ളിച്ചു.

ഗു​രു​വാ​യൂ​ര​പ്പ​ൻ​ ​സ്വ​ർ​ണ്ണ
പ​ഴു​ക്കാ​മ​ണ്ഡ​പ​ത്തി​ലെ​ഴു​ന്ന​ള്ളി

ഗു​രു​വാ​യൂ​ർ​:​ ​ദേ​വ​ഗ​ണ​ങ്ങ​ൾ​ക്കും​ ​ഭ​ക്ത​ർ​ക്കും​ ​ദ​ർ​ശ​നം​ ​ന​ൽ​കി​ ​ഗു​രു​വാ​യൂ​ര​പ്പ​ൻ​ ​സ്വ​ർ​ണ്ണ​ ​പ​ഴു​ക്കാ​മ​ണ്ഡ​പ​ത്തി​ലെ​ഴു​ന്ന​ള്ളി.​ ​ഉ​ത്സ​വം​ ​ര​ണ്ടാം​ ​ദി​വ​സം​ ​മു​ത​ലാ​ണ് ​സ്വ​ർ​ണ്ണ​പ്പ​ഴു​ക്കാ​മ​ണ്ഡ​പ​ത്തി​ൽ​ ​എ​ഴു​ന്ന​ള്ളി​ക്കു​ക.​ ​രാ​വി​ലെ​ ​ശ്രീ​ഭൂ​ത​ബ​ലി​ക്ക് ​നാ​ല​മ്പ​ല​ത്തി​ന​ക​ത്ത് ​സ​പ്ത​മാ​തൃ​ക്ക​ൾ​ക്ക് ​ബ​ലി​തൂ​വു​ന്ന​ ​സ​മ​യ​ത്ത് ​ഭ​ഗ​വാ​ൻ​ ​സ്വ​ർ​ണ്ണ​പ്പ​ഴു​ക്കാ​മ​ണ്ഡ​പ​ത്തി​ൽ​ ​ഉ​പ​വി​ഷ്ട​നാ​യി​ ​ത​ന്നെ​ ​വ​ണ​ങ്ങാ​നെ​ത്തു​ന്ന​ ​ദേ​വ​ഗ​ണ​ങ്ങ​ൾ​ക്ക് ​ദ​ർ​ശ​നം​ ​ന​ൽ​കു​ന്നു.​ ​പൂ​ർ​ണ്ണ​മാ​യും​ ​സ്വ​ർ​ണ്ണ​ത്താ​ൽ​ ​നി​ർ​മ്മി​ച്ച​ ​പ​ഴു​ക്കാ​മ​ണ്ഡ​പ​ത്തി​ൽ​ ​വീ​രാ​ളി​പ്പ​ട്ട് ​വി​രി​ച്ച് ​ആ​ല​വ​ട്ടം,​ ​വെ​ഞ്ചാ​മ​രം​ ​എ​ന്നി​വ​കൊ​ണ്ട് ​അ​ല​ങ്ക​രി​ച്ച് ​അ​തി​ൽ​ ​രാ​ജ​കീ​യ​പ്രൗ​ഢി​യി​ലാ​ണ് ​എ​ഴു​ന്ന​ള്ളി​പ്പ്.​ ​ചു​റ്റും​ ​ക​ർ​പ്പൂ​ര​ ​ദീ​പം​ ​തെ​ളി​ച്ച് ​അ​ഷ്ട​ഗ​ന്ധ​ത്തി​ന്റെ​ ​ധൂ​മ​പ്ര​പ​ഞ്ച​ത്തി​ലാ​ണ് ​ഭ​ഗ​വാ​ന്റെ​ ​എ​ഴു​ന്ന​ള്ള​ത്ത്.​ ​മു​ന്നി​ൽ​ ​നി​ല​വി​ള​ക്കും,​ ​കു​ത്ത് ​വി​ള​ക്കും​ ​നി​ര​ത്തി​വ​ച്ചു.​ ​മൂ​ന്ന് ​മ​ണി​ക്കൂ​ർ​ ​നേ​രം​ ​താ​യ​മ്പ​ക​യു​ടെ​ ​ശ​ബ്ദ​ത​രം​ഗ​ങ്ങ​ൾ​ ​ആ​സ്വ​ദി​ച്ച് ​ത​ന്റെ​ ​പ്ര​ജ​ക​ൾ​ക്ക് ​ഗു​രു​വാ​യൂ​ര​പ്പ​ൻ​ ​ദ​ർ​ശ​നം​ ​ന​ൽ​കി.​ ​ഉ​ത്സ​വ​നാ​ളു​ക​ളി​ൽ​ ​മാ​ത്ര​മാ​ണ് ​സ്വ​ർ​ണ്ണ​ ​പ​ഴു​ക്കാ​മ​ണ്ഡ​പ​ത്തി​ൽ​ ​ഭ​ഗ​വാ​ൻ​ ​ഭ​ക്ത​ർ​ക്ക് ​ദ​ർ​ശ​നം​ ​ന​ൽ​കു​ന്ന​ത്.