elephant
തുമ്പൂർമുഴിയിൽ ഇന്നലെ വൈകീട്ട് വാഹനങ്ങൾക്ക് നേരെ തിരിയുന്ന കാട്ടാന

ചാലക്കുടി: അതിരപ്പിള്ളി റോഡിൽ കൊന്നക്കുഴി ചാട്ടുകല്ലുത്തറയിൽ റോഡരികിൽ നിലയുറപ്പിച്ച കാട്ടാനകൾ യാത്രക്കാരിൽ ഭീതി പരത്തി. തിങ്കളാഴ്ച രാത്രി പുഴ കടന്നെത്തിയ ആനകൾ നേരം പുലർന്നിട്ടും തിരിച്ചുപോയില്ല. റോഡിന് തൊട്ടരികിൽ ആനകളെ കണ്ട ഡ്രൈവർമാർ വാഹനങ്ങൾ നിറുത്തിയിട്ടു. പരിയാരം റേഞ്ച് ഓഫീസിൽ നിന്നുമെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇവയെ തുരത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രാവിലെ ഒമ്പതരയോടെ ആനക്കൂട്ടം മലയിലേക്ക് തിരിച്ചുപോയി. വൈകീട്ട് തുമ്പൂർമുഴിയിലും ആനകൾ റോഡിലെത്തി. വലിയൊരു കൊമ്പൻ നിലയുറപ്പിച്ചതിനെ തുടർന്ന് വാഹനങ്ങൾ പലതും തിരിച്ചുപോയി. ഏറെ നേരം കഴിഞ്ഞാണ് ഇവ പിൻതിരിഞ്ഞത്.