കയ്പമംഗലം: കൂളിമുട്ടം പൊക്ലായ് ചാത്തകുളം ധർമ്മദൈവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവം ക്ഷേത്രം തന്ത്രി ചാണാടിക്കൽ സുരേഷ് ശാന്തിയുടെയും ക്ഷേത്രം മേൽശാന്തി വിനോദ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ ആരംഭിച്ചു. ഇന്നലെ സുബ്രഹ്മണ്യസ്വാമിക്ക് പൂജയും ചിന്തുപാട്ടും വിഷ്ണുമായക്ക് കലശാഭിഷേകം, മുത്തപ്പന് കളവും, വിഷ്ണുമായ സ്വാമിക്ക് കളമെഴുത്തും പാട്ടും എന്നിവ നടന്നു. ഇന്ന് രാവിലെ ഒമ്പതിന് അന്നപൂർണ്ണേശ്വരി ദേവിക്ക് കളമെഴുത്തും പാട്ടും, വൈകീട്ട് അഞ്ചിന് ഭദ്രകാളിക്ക് രൂപകളം എന്നിവ നടക്കും. നാളെ രാവിലെ പത്തിന് എഴുന്നള്ളിപ്പ്,10.30ന് നടക്കൽ പറ, വൈകീട്ട് നാലിന് എഴുന്നള്ളിപ്പ്, രാത്രി ഒമ്പതിന് ദേവഗുരുതി തർപ്പണം, 11ന് വിളക്കെഴുന്നള്ളിപ്പ് എന്നിവ നടക്കും.