പാവറട്ടി: മുല്ലശ്ശേരി പറമ്പൻതളി മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ചുറ്റുവിളക്ക് ഇന്ന് തുടങ്ങും. ഭഗവതി ക്ഷേത്രശാന്തി രഞ്ജിത്ത് എമ്പ്രാന്തിരി ചുറ്റുവിളക്ക് ചടങ്ങുകൾ നിർവഹിക്കും. മഹാദേവ ക്ഷേത്ര ശ്രീകോവിലിൽ നിന്നും മേൽശാന്തി സന്ദീപ് എമ്പ്രാന്തിരി പകർന്നു കൊടുക്കുന്ന ദീപത്തിൽ നിന്നാണ് ചുറ്റുവിളക്കിന് തുടക്കം കുറിക്കുക. ചുറ്റുവിളക്കിന്റെ ഭാഗമായി ശിവരാത്രി ദിവസംവരെ വൈകീട്ട് ദീപാലങ്കാരം, തായമ്പക, പ്രദക്ഷിണം, പ്രസാദ വിതരണം എന്നിവ ഉണ്ടാവുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.