തൃശൂർ: സാമൂഹ്യ ക്ഷേമ ജീവകാരുണ്യ പ്രവർത്തനം വിളംബരം ചെയ്യുന്നതിന് ലയൺസ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വാക്കത്തോൺ പരിപാടി 19 ന് രാവിലെ 8ന് തേക്കിൻകാട് മൈതാനിയിൽ നടക്കും. നൂറിലേറെ ആളുകൾ വാക്കത്തോണിൽ പങ്കെടുക്കും. തെക്കേ ഗോപുരനടയിൽ നിന്നും ആരംഭിക്കുന്ന വാക്കത്തോൺ, ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജോർജ് മോറേലി ഉദ്ഘാടനം ചെയ്യും. ഇന്റർനാഷണൽ ഡയറക്ടർ വി.പി. നന്ദകുമാർ, ജില്ലാ പൊലീസ് മേധാവി ആർ.ആദിത്യ തുടങ്ങിയവർ ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. സാജു പാത്താടൻ, സുഷമ നന്ദകുമാർ, ടോണി ഏനോക്കാരൻ തുടങ്ങിയവർ സംബന്ധിക്കും. ജോർജ് മോറേലി, ടോണി ഏനോക്കാരൻ, രാമനുണ്ണി, ഉണ്ണി വടക്കാഞ്ചേരി, രാജേഷ് സി. എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.