thriprayar-temple
തൃപ്രയാർ ക്ഷേത്രത്തിലെ വടക്കുഭാഗത്തെ വിളക്കുമാടം പിച്ചള പൊതിയുന്നതിന്റെ ആദ്യ സംഭാവന കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ സ്വർണവ്യാപാരി അജയ്കുമാറിൽ നിന്നും സ്വീകരിക്കുന്നു.

തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ വടക്കുഭാഗത്തെ വിളക്കുമാടം പിച്ചള പൊതിയുന്നു. ധനസമാഹരണ യജഞത്തിന്റെ ഭാഗമായി ആദ്യ സംഭാവന സ്വർണ വ്യാപാരിയും അജയ് ആൻഡ് കമ്പനി ഉടമയുമായ അജയ്കുമാറിൽ നിന്നും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ സ്വീകരിച്ചു. ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരി തിരി തെളിച്ചു.

ദേവസ്വം മെമ്പർ എൻ.ജി. നാരായണൻ പത്രിക പുറത്തിറക്കി. തൃപ്രയാർ ദേവസ്വം മാനേജർ എം. മനോജ്കുമാർ, ക്ഷേമസമിതി പ്രസിഡന്റ് ടി.ജെ. സുമന ടീച്ചർ, വി.ആർ. പ്രകാശൻ എന്നിവർ സംസാരിച്ചു. ക്ഷേത്രത്തിലെ വടക്കുഭാഗം ഒഴികെ മറ്റു മൂന്ന് ഭാഗങ്ങളും നേരത്തെ പിച്ചള പൊതിഞ്ഞിരുന്നു.

ക്ഷേത്ര ഉപദേശകസമിതിയുടെ നേത്യത്വത്തിലാണ് പ്രവ്യത്തി നടക്കുക. രണ്ടായിരത്തോളം ചെരാതുകളാണ് പിച്ചളപൊതിഞ്ഞ് സമർപ്പിക്കുക.