ചെറുതുരുത്തി: വർത്തമാനകാലത്തെ അതിജീവനത്തിനായി ലോകമെമ്പാടും അത്യദ്ധ്വാനിക്കുന്ന കാലഘട്ടത്തിലെ കലാപ്രവർത്തനങ്ങൾ മനുഷ്യ ജീവിതത്തിൽ പ്രകാശം പരത്തുന്നതിനുള്ള പുതിയ ദിശാബോധം നൽ്കുന്ന പ്രവർത്തനമാണെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം കേരള കലാമണ്ഡലവുമായി സഹകരിച്ച് നടത്തുന്ന ചതുർദിന കലാപരിശീലന കളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. കലയും എല്ലാ ഭാവങ്ങളും ഉൾക്കൊണ്ട് പ്രവർത്തി ക്കുന്ന സ്ഥാപനമായ കേരള കലാമണ്ഡലത്തിൽ ഏതാനും ദിവസങ്ങൾ മാത്രമെ സംബന്ധിക്കാൻ അവസരം ലഭിച്ചതെങ്കിലും കുട്ടികൾ മഹാഭാഗ്യവാന്മാരാണെന്ന് മന്ത്രി പറഞ്ഞു. കലാമണ്ഡലം വൈസ് ചെയർമാൻ ഡോ. ടി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ.ഇ.ടി ഡയറക്ടർ സി. അബുരാജ്, സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ ഡോ. എ. ആർ. സുപ്രിയ, സംസ്ഥാന പ്രോഗ്രാം ഓഫീസർ എസ്.എസ്. ബിനു. കലാമണ്ഡലം ഭരണ സമിതി അംഗങ്ങളായ ഡോ. എൻ. ആർ. ഗ്രാമപ്രകാശ്, ടി.കെ. വാസു, കലാമണ്ഡലം പ്രഭാകരൻ, സമഗ്രശിക്ഷ കേരളം അഡീഷണൽ ഡയറക്ടർ കെ.എസ്. ശ്രീകല എന്നിവർ പ്രസംഗിച്ചു.