 
പുത്തൻചിറ പിണ്ടാണി ജംഗ്ഷൻ വളവിലെ റോഡിൽ പൈപ്പ് പൊട്ടി അപകട ഭീഷണയിലായ റോഡ്.
മാള: പുത്തൻചിറ പിണ്ടാണി ജംഗ്ഷൻ വളവിലെ റോഡിൽ ജലനിധിയുടെ പൈപ്പ് പൊട്ടിയത് യാത്രക്കാർക്ക് അപകട ഭീഷണിയുണ്ടാക്കുന്നു. വെള്ളമൊഴുകി ടാർ പൊളിഞ്ഞ് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. ദിവസേന വെള്ലമൊഴുകുകയാണെങ്കിൽ കുഴിയുടെ ആഴം വർദ്ധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. വാഹനങ്ങൾ അടുത്ത് വരുമ്പോഴാണ് റോഡിലെ കുഴി കാണുന്നത്. ഇത് കണ്ട് പെട്ടന്ന് വാഹനങ്ങൾ വെട്ടിക്കുമ്പോഴാണ് അപകടമുണ്ടാകുന്നത്.
അടിയന്തരമായി കുഴി നികത്തണമെന്ന് പിണ്ടാണി ശുദ്ധജല വിതരണ സമിതി സെക്രട്ടറി പി.സി. ബാബു ആവശ്യപ്പെട്ടു.