കുന്നംകുളം: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷനായിത്തീർന്ന ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായുടെ സ്മരണാർത്ഥം മലങ്കര ആശുപത്രിയിൽ പുതുതായി പണികഴിപ്പിച്ച ബ്ലോക്കിന്റെ കൂദാശ 18ന് വൈകീട്ട് 7.30ന് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ഇതൊടൊപ്പം പുതിയ എൻക്വയറി കൗണ്ടർ, മോർച്ചറി തുടങ്ങിയവയുടെ കൂദാശയും നടക്കും. ശനിയാഴ്ച രാവിലെ 11 മണിക്ക് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അദ്ധ്യക്ഷത വഹിക്കുന്ന പൊതുയോഗവും ഉണ്ടാകുമെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ആശുപത്രി സെക്രട്ടറി ജിന്നി കുരുവിള, ട്രഷറർ മോൻസി എബ്രഹാം, എക്‌സിക്യൂട്ടീവ് അംഗം സി.വി. പോൾ എന്നിവർ പറഞ്ഞു.