1
വടമ ദേവി വിലാസം സ്‌കൂളിൽ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി നടന്ന പ്രവേശനോത്സവം.

മാള: മാള ഉപജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം നടത്തി. കൊവിഡിനെ തുടർന്ന് സ്‌കൂളുകൾ അടച്ചിടേണ്ടി വന്നതിനാൽ കഴിഞ്ഞ രണ്ടു വർഷത്തിനു ശേഷമാണ് പ്രവേശനോത്സവം നടത്തുന്നത്. ഉപജില്ലയുടെ കീഴിൽ വിവിധ സ്കൂളുകളിലായി സംഘടിപ്പിച്ച ചടങ്ങിൽ 499 കുട്ടികൾ പങ്കെടുത്തു.

വടമ ദേവി വിലാസം സ്‌കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് മെമ്പർ ഷീന ബിജുകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഉദയകുമാർ, മാതൃസംഗമം പ്രസിഡന്റ് ഹണി മഹേഷ്, പ്രിയ, മാളവിക, ശ്രീലത ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. അക്ഷയ നിധി മരുന്ന് വിതരണവും, സാമ്പത്തിക സഹായ വിതരണവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.