ലാപ്‌ടോപ്പ് വിതരണം പ്രസിഡന്റ് അശ്വതി വി.ബി. നിർവഹിക്കുന്നു.
മറ്റത്തൂർ: ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ വികസന ഫണ്ടിൽ 95, 0000 രൂപ ഉൾപ്പെടുത്തി പട്ടികജാതി പട്ടികവർഗ, ബിരുദ ഡിപ്ലോമ വിദ്യാർത്ഥികൾക്ക് 31 ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. പ്രസിഡന്റ് അശ്വതി വി.ബി. ലാപ്‌ടോപ് വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. നിജിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദിവ്യസുധീഷ്, അംഗങ്ങളായ ശാന്തി ബാബു, ഷാന്റോ കൈതാരത്ത്, സെക്രട്ടറി എം, ശാലിനി, അസി.സെക്രട്ടറി സി.വി.ശ്യാമള എന്നിവർ സംസാരിച്ചു.