prethishedhamചന്തപ്പുര - കോട്ടപ്പുറം ബൈപാസിൽ വഴിവിളക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ചന്തപ്പുര സിഗ്‌നലിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിക്കുന്നു.

കൊടുങ്ങല്ലൂർ: വഴിവിളക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുൾ ലത്തീഫ് സ്മൃതിയുടെ നേതൃത്വത്തിൽ ചന്തപ്പുര - കോട്ടപ്പുറം ബൈപാസിൽ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എറിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചൂട്ട് കത്തിച്ച് നിൽപ്പ് സമരം നടത്തി. ദേശീയപാത വികസനത്തിനായി കോടികൾ മുടക്കുമ്പോഴും മൂന്നര കിലോമീറ്റർ മാത്രം വരുന്ന ബൈപാസിലെ തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ കഴിയാത്തത് ഇടതുപക്ഷ ഭരണാധികാരികൾക്ക് അപമാനമാണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.പി. തമ്പി അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എച്ച്. മഹേഷ്, പി.എസ്. മുജീബ് റഹ്മാൻ, ടി.എം. കുഞ്ഞുമൊയ്ദീൻ, ഇ.എസ്. സാബു, പി.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു.