പെരിങ്ങോട്ടുകര: സോമശേഖര ക്ഷേത്രത്തിലെ നൂറ്റി മൂന്നാമത് മഹോത്സവത്തിന്റെ കൊടിയേറ്റ് കർമ്മം ശ്രീനാരായണ ധർമ്മ സംഘം പ്രസിഡന്റ്് സ്വാമി സച്ചിദാനന്ദ നിർവഹിച്ചു. ശ്രീനാരായണാശ്രമം സെക്രട്ടറി സ്വാമി പരാനന്ദ, ഉപദേശക സമിതി വൈസ് പ്രസിഡന്റ് ഹണി കണാറ, കൺവീനർ രതീഷ് തൈവളപ്പിൽ, സമിതി അംഗങ്ങളായ പ്രേംകുമാർ പണ്ടാരിക്കൽ, രാജൻ മേനോത്തുപറമ്പിൽ, ബോസ് കീഴുമായിൽ, അജയൻ പറവത്ത് , അനൂപ് എൻ.നാണു, വേണുഗോപാൽ കൊല്ലാറ, ക്ഷേത്രം മേൽശാന്തി പ്രജീഷ് മഠത്തിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി. 22നാണ് ഉത്സവം. അന്നേദിവസം വൈകിട്ട് 4.30 ന് നടക്കുന്ന കൂട്ടി എഴുന്നള്ളിപ്പിന് ചെറുശ്ശേരി കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും ഇരുപത്തിമൂന്നാം തീയതി രാവിലെ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും നടക്കും. എഴുന്നള്ളിപ്പിൽ മംഗലാംകുന്ന് അയ്യപ്പൻ, മാവേലിക്കര ഗണപതി, പുതൃകോവിൽ പാർത്ഥസാരഥി , കുറുപ്പത്ത് ശിവശങ്കർ, വരടിയം ജയറാം, മച്ചാട് കർണ്ണൻ, പീച്ചി ശ്രീ മുരുകൻ എന്നീ ഗജവീരൻമാർ അണിനിരക്കും. എല്ലാ ദിവസവും വൈകീട്ട് തായമ്പകയും ഉണ്ടാവും.