വാടാനപ്പിള്ളി: പടന്ന മഹാസഭ സംസ്ഥാന കമ്മിറ്റി അംഗവും മാദ്ധ്യമ പ്രവർത്തകനുമായ വി.എസ്. സുനിൽകുമാറിന് നേരെ മൂന്നംഗ സംഘം ആക്രമം നടത്തി. അക്രമത്തിൽ സുനിൽകുമാറിന്റെ വലതുകൈ ഒടിഞ്ഞിട്ടുണ്ട്. തുടർന്ന് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടന്ന വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റിയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ആക്രമണത്തിന് പിറകിലെന്ന് പറയുന്നു. വാടാനപ്പിള്ളി പൊലീസിൽ പരാതി നൽകി.