പൂങ്കുന്നം: എ.കെ.ജി നഗറിൽ വെസ്റ്റ് ഫോർട്ട് ഹൈടെക് ആശുപത്രിക്ക് പുറകിൽ പുല്ലും പ്ലാസ്റ്റിക് മാലിന്യവും കത്തിയത് പരിഭ്രാന്തി പരത്തി. തൃശൂരിൽ നിന്നും 3 ഫയർ എൻജിനുകൾ എത്തി മണിക്കുറുകൾ പ്രയത്‌നിച്ച് തീ അണച്ചു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബാബുരാജൻ.എയുടെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്‌ക്യു ഓഫീസർമാരായ പ്രജീഷ്, അനന്തു, ദിനേശ്, അനൂപ്, മധുപ്രസാദ്, അഭീഷ് ഗോപി, മണികണ്ഠൻ, ഫയർ ആന്റ് റെസ്‌ക്യു ഓഫീസർ (ഡ്രൈവർ) മാരായ രഞ്ജിത് പാപ്പച്ചൻ, ഡാർവിൻ, സുധീഷ്, ഹോം ഗാർഡുമാരായ ശോഭന, ഷാജു, ബേബി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.