വെള്ളാങ്ങല്ലൂർ : പട്ടികജാതി തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം ഉടൻ വിതരണം ചെയ്യണമെന്ന് കെ.പി.എം.എസ് കുന്നത്തേരി ശാഖ വാർഷികം ആവശ്യപ്പെട്ടു. ശാഖ പ്രസിഡന്റ് അപ്പുക്കുട്ടൻ നെല്ലിലാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബിനോജ് തെക്കെമറ്റത്തിൽ വാർഷികം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ശിവൻ മണമ്മേൽ (പ്രസിഡന്റ് ), എൻ.വി.അപ്പുക്കുട്ടൻ, അംബിക പള്ളത്തേരി (വൈസ് പ്രസിഡന്റ്), പ്രമോജ് മറ്റത്തിൽ (സെക്രട്ടറി), കുട്ടൻ പൂതോളി, ഷീബ ദാസൻ (അസിസ്റ്റന്റ് സെക്രട്ടറി), ഗീത വാസു ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു.

ശാന്തി നഗർ ശാഖ

ശാന്തിനഗർ ശാഖാ വാർഷികം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി എൻ.സുരൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കുമാരി സോന അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: കുമാരി സോനാ (പ്രസി.), ഉമ ശശി (വൈസ് പ്രസി.), കുമാരി നിഹിമ (സെക്രട്ടറി) തങ്കമണി വള്ളോൻ(അസിസ്റ്റന്റ് സെക്രട്ടറി), നിബിൻ (ഖജാൻജി)

ചിരട്ടക്കുന്ന് ശാഖാ ഭാരവാഹികളായി അനിതാ സുനിൽകുമാർ (പ്രസി.), ചന്ദിക ബാബു (വൈ.പ്രസി), ഷീജാ രവി (സെക്രട്ടറി), ജലജ തങ്കപ്പൻ (അസിസ്റ്റന്റ് സെക്രട്ടറി), വനജ സുകു (ഖജാൻജി ) എന്നിവരെ തെരത്തെടുത്തു. നടുവത്ര ശാഖ ഭാരവാഹികളായി വേണു പി.വി. (പ്രസി.), മോഹനൻ ടി.കെ. (വൈസ് പ്രസി.), പി.എ.ബാബു (സെക്രട്ടറി), ചന്ദ്രൻ ഇ.വി. (അസിസ്റ്റന്റ് സെക്രട്ടറി), പി.എ.അജീഷ് (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.