അന്തിക്കാട് പ്രസ് ക്ലബ് പ്രവർത്തകർ കാഞ്ഞാണി സെന്ററിൽ നടത്തിയ പ്രതിഷേധ യോഗം.
കാഞ്ഞാണി: മാദ്ധ്യമ പ്രവർത്തകൻ വി.എസ്. സുനിൽകുമാറിനെ ആക്രമിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അന്തിക്കാട് പ്രസ് ക്ലബ് പ്രവർത്തകർ കാഞ്ഞാണി സെന്ററിൽ പ്രതിക്ഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കാഞ്ഞാണി ടൗൺ ചുറ്റി നടത്തിയ പ്രകടനം ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് ചേർന്ന പ്രതിഷേധ പൊതുയോഗം പ്രസ് ക്ലബ് സെക്രട്ടറി ജോസ് വാവേലി ഉദ്ഘാടനം ചെയ്തു. ഷൈജു കല്ലാറ്റ് അദ്ധ്യക്ഷനായി. പ്രസ് ക്ലബ് പ്രസിഡന്റ് അബ്ബാസ് വീരാവുണ്ണി, എ.ജെ. വിൻസൻ എന്നിവർ സംസാരിച്ചു. വിജോ ജോർജ്, ഷാജു കാരമുക്ക്,
ഹുസൈൻ അന്തിക്കാട്, സജീവൻ കാരമുക്ക്, സായൂജ് എന്നിവർ നേതൃത്വം നൽകി.