എടമുട്ടം: ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്‌കൂൾ നാൽപ്പത്തിനാലാമത് വാർഷികം ആഘോഷിച്ചു. എസ്.എൻ.ഇ ആൻഡ് സി ട്രസ്റ്റ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി എം.എസ്. പ്രദീപ്, ട്രസ്റ്റ് ഭാരവാഹികളായ ടി.എസ്. വിജയരാഘവൻ, ടി.കെ. രാജീവൻ, ബാബു പൊറ്റെക്കാട്ട്, അഡ്മിനിസ്‌ട്രേറ്റർ പി.വി. സുദീപ്കുമാർ, പ്രിൻസിപ്പൽ യാമിനി ദിലീപ്, ജിജി തുടങ്ങിയവർ സംസാരിച്ചു.

സ്റ്റേറ്റ് മാസ്റ്റേഴ്‌സ് മീറ്റിൽ പങ്കെടുത്ത് സ്വർണ മെഡൽ നേടിയ ദീപ ടീച്ചർക്ക് ചടങ്ങിൽ മൊമന്റൊ സമ്മാനിച്ചു. സ്‌കൂൾ സാന്ത്വനം ക്ലബിന്റെ ചികിത്സാ സഹായം രണ്ട് കുടുംബങ്ങൾക്ക് നൽകി. മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള മാലിനി ടീച്ചർ മെമ്മോറിയൽ ട്രോഫിയും കാഷ് അവാർഡും വിതരണം ചെയ്തു.