pks-darna
പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കോടാലി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഏരിയ സെക്രട്ടറി പി.കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

കോടാലി: തൊഴിലുറപ്പ് തൊഴിലാളികളെ ജാതീയമായി വേർതിരിച്ച് കൂലി നൽകുന്ന നടപടിയിലും കഴിഞ്ഞ നാലുമാസമായി പട്ടികജാതി വിഭാഗത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി നൽകാത്ത കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ചും പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. കോടാലി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഏരിയ സെക്രട്ടറി പി.കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. പി.കെ. രാജൻ അദ്ധ്യക്ഷനായി.
മറ്റത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഞ്ചക്കുണ്ട് ടെലികോം ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ലോക്കൽ സെക്രട്ടറി വി.എസ്. സുബീഷ് ഉദ്ഘാടനം ചെയ്തു. സി.എം.സലോചന അദ്ധ്യക്ഷത വഹിച്ചു
പുതുക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പുതുക്കാട് പോസ്റ്റോഫീസ് മാർച്ചും ധർണയും ഏരിയ പ്രസിഡന്റ് പി.വി. മണി ഉദ്ഘാടനം ചെയ്തു. കെ.എസ്. അജയൻ അദ്ധ്യക്ഷത വഹിച്ചു.
വരന്തരപ്പിള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തൽ നടത്തിയ മാർച്ചും ധർണയും സി.പി.എം വരന്തരപ്പിള്ളി ലോക്കൽ സെക്രട്ടറി എൻ.എം. സജീവൻ ഉദ്ഘാടനം ചെയ്തു. സി.കെ. ലീല, എം.കെ. ശിവദാസൻ എന്നിവർ പ്രസംഗിച്ചു.