 
കല്ലൂർ: തൃക്കൂർ പഞ്ചായത്തിലെ നവീകരിച്ച ആലേങ്ങാട് ഭരത റോഡിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. തദ്ദേശീയ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ചെലവിലാണ് റോഡിന്റെ നവീകരണം പൂർത്തിയാക്കിയത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ തൊഴുക്കാട്ട്, ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ്, അസിസ്റ്റന്റ് എൻജിനീയർ കെ.എ. സരിത, പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.