ചാലക്കുടി: കിഴക്കൻ മലയോര മേഖലയിൽ സ്ഥിരമായ വന്യമൃഗ ശല്യം ഇല്ലാതാക്കുന്നതിന് നടപടികൾ ആവശ്യപ്പെട്ട് എൽ.ജെ.ഡി മണ്ഡലം കമ്മിറ്റി പരിയാരം ഫോറസ്റ്റ് റേഞ്ച് ഓഫീസിലേയ്ക്ക് മാർച്ച് നടത്തും. ഫെബ്രുവരി 26 നാണ് മാർച്ചും ധർണയും. പ്രസിഡന്റ് ജോർജ്.വി. ഐനിക്കൽ നേതൃത്വം നൽകുന്ന മാർച്ച് ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി ഉദ്ഘാടനം ചെയ്യും.