വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് നടക്കുന്ന പറയെടുപ്പിൽ നേരത്തെ നടത്തിയിരുന്നപോലെ ഈ വർഷം വീടുകളിലെത്തി കോമരം പറ സ്വീകരിക്കില്ല. കൊച്ചിൻ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവ് പ്രകാരം ഭക്തർക്ക് ക്ഷേത്ര നടയിൽ പറ വയ്ക്കാം. 22 നാണ് ഉത്രാളിക്കാവിലെ പറപ്പുറപ്പാട്. ഉത്രാളിക്കാവ് പൂരം ദിവസമായ മാർച്ച് ഒന്ന് വരെ ഉത്രാളിക്കാവ് ക്ഷേത്ര സന്നിധിയിൽ പറ സമർപ്പിക്കാം.