1

തൃശൂർ : തുടർച്ചയായി നാലാം വർഷവും ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള രണ്ടാം സ്ഥാനം കരസ്ഥമാക്കി അളഗപ്പനഗർ പഞ്ചായത്ത്. അഞ്ച് ലക്ഷം രൂപയാണ് പുരസ്‌കാര തുക. പ്രവർത്തനം വിലയിരുത്തി പദ്ധതി ആസൂത്രണ നിർവഹണത്തിന്റെയും ഭരണനിർവഹണ മികവിനെയും അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന പുരസ്‌കാരമാണ് സ്വരാജ് ട്രോഫി. മികച്ച ഭരണസമിതിയും അർപ്പണ മനോഭാവമുള്ള ജീവനക്കാരും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായാണ് ഈ നേട്ടമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലക്കൽ പറഞ്ഞു.
മാലിന്യ സംസ്‌കരണരംഗത്തെ മികച്ച മാതൃകകളായ ഹരിത കർമ്മ സേന പൊതു ടോയ്‌ലറ്റ്, ബയോബിൻ, ഗ്യാസ് പ്ലാന്റ്, എന്നിവ ജനശ്രദ്ധ ആകർഷിച്ച പദ്ധതികളാണ്.