road-vikasanam

എടത്തിരുത്തി പഞ്ചായത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ

ഭൂമി ഉടമകളെ നേരിൽ കാണുന്നു.

എടത്തിരുത്തി പഞ്ചായത്ത് റോഡ് വികസനം

കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്തിലെ ചെന്ത്രാപ്പിന്നി, ഹലുവ തിരുവ്, മധുരം പുള്ളി, എടത്തിരുത്തി റോഡ് വികസനവുമായി ബന്ധപ്പെട്ട് ഇ.ടി. ടൈസൺമാസ്റ്റർ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിലുള്ല ജനപ്രതിനിധികൾ ഭൂമി ഉടമകളെ സന്ദ‌‌‌ർശിച്ചു. വികസനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഭൂമി വിട്ടുനൽകാൻ എം.എൽ.എ ഉടമസ്ഥരോട് അഭ്യർത്ഥിച്ചു. നിരവധി വീടുകൾ സന്ദ‌‌‌ർശിച്ച എം.എൽ.എയോട് പലരും സ്ഥലം വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചു. ചിലർ ഭൂമി നഷ്ടപ്പെടുന്നതിലുള്ള ആശങ്ക അറിയിച്ചു. ഭൂമി വിട്ടുനൽകുന്നവർക്ക് സാമ്പത്തിക സഹായം ലഭ്യമല്ലാത്തതിനാൽ പലരും നേരത്തെ ഭൂമി വിട്ടുനൽകാൻ വിസമതിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

നിർമ്മാണം ഇങ്ങനെ

പ്രധാനമന്ത്രി ഗ്രാമീൺ സഡക്ക് യോജന പദ്ധതി പ്രകാരം 2.91 കോടി രൂപയാണ് റോഡ് നിർമ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്. 4.22 കിലോമീറ്റർ നീളമുള്ള റോഡ് 3.75 മീറ്റർ വീതിയിലാണ് ടാർ ചെയ്യുന്നത്. റോഡിലെ ഏഴ് കൽവർട്ടുകളിൽ അഞ്ചെണ്ണം പൊളിച്ചു പണിയും. രണ്ടെണ്ണം പുതുതായി നിർമ്മിക്കും. 560 മീറ്ററിൽ കോൺക്രീറ്റ് കാന, 1120 മീറ്ററിൽ ഐറിഷ് കാന കോൺക്രീറ്റ് എന്നിവ നി‌ർമ്മിക്കും.