പാവറട്ടി: മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് പെരുവല്ലൂർ പൂച്ചക്കുന്ന് പ്രദേശത്ത് 1982ൽ സ്ഥാപിച്ച ബോർവെൽ കിണർ കാലപ്പഴക്കം മൂലം തകർന്നതിനാൽ കഴിഞ്ഞ ആറ് മാസമായി നൂറോളം വീട്ടുകാർ കടുത്ത കുടിവെള്ള ക്ഷാമം നേരിടുകയാണെന്ന് പെരുവല്ലൂർ വാർഡ് കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. അടിയന്തരമായി ഗ്രാമപഞ്ചായത്ത് പുതിയ ബോർവെൽ നിർമ്മിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നും അതുവരെ ടാങ്കർ ലോറിയിൽ വെള്ളം വിതരണം ചെയ്യണമെന്നും കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പഞ്ചായത്ത് മെമ്പർ സുനീതി അരുൺകുമാർ അദ്ധ്യക്ഷയായി. യോഗത്തിൽ പി.കെ. ദിവാകരൻ മാസ്റ്റർ, എൻ.കെ. ഷംസുദ്ധീൻ, പി.കെ. രവി, എം. ശശികുമാർ, പി.ജി. ഷൈജു എന്നിവർ പ്രസംഗിച്ചു.