1
കോഴിമാംപറമ്പ് ക്ഷേത്രത്തിൽ സാംസ്‌കാരിക സമ്മേളനവും പുരസ്‌കാര സമർപ്പണവും സിനിമാ സീരിയൽ താരം ദേവി ചന്ദന ഉദ്ഘാടനം ചെയ്യുന്നു.

ചെറുതുരുത്തി: കോഴിമാംപറമ്പ് പൂരത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനവും പുരസ്‌കാര സമർപ്പണവും സിനിമാ സീരിയൽ താരം ദേവി ചന്ദന ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക സമിതി പ്രസിഡന്റ് കെ.പി. മണികണ്ഠൻ അദ്ധ്യക്ഷനായി. വള്ളത്തോൾ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൾ ഖാദർ, മുഖ്യാതിഥിയായിരുന്നു. ഈ വർഷത്തെ പൊൻചിലമ്പ് പുരസ്‌കാരം കലാമണ്ഡലം സരോജിനി ടീച്ചർക്കും കലാമണ്ഡലം ഗീതാനന്ദൻ പുരസ്‌കാരം കലാമണ്ഡലം ഷർമ്മിളയ്ക്കും രവി കിരണം പുരസ്‌കാരം സാമൂഹിക പ്രവർത്തകൻ ഐശ്വര്യ സുരേഷിനും സമ്മാനിച്ചു. ക്ഷേത്രംട്രസ്റ്റി നാരായണൻ മണ്ണഴി, സമിതി രക്ഷാധികാരി എം.എസ്. രാഘവൻ മാസ്റ്റർ, എം. മുരളീധരൻ, കലാമണ്ഡലം നന്ദകുമാർ, കെ.കെ. മുരളി, മനോജ് തൈക്കാട്, പി.ജി. രതീഷ് എന്നിവർ പ്രസംഗിച്ചു.