1

വടക്കാഞ്ചേരി: അകമല കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങിവന്ന പുള്ളിമാനെ അകമലയിൽ പുള്ളിപ്പുലിയെ പരിചരിക്കുന്ന വന്യജീവി ക്ലിനിക്കിലേക്ക് കൊണ്ടുവന്നു. അകമല വനപ്രദേശത്ത് നിന്നും ഉത്രാളിക്കാവ് ഭാഗത്താണ് പുള്ളിമാനെ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് വനപാലകർ എത്തിയാണ് പുള്ളിമാനെ അകമലയിലെ ക്ലിനിക്കിലേക്ക് മാറ്റിയത്. വനപ്രദേശങ്ങളിൽ തീപടരാതിരിക്കാൻ വൃത്തിയാക്കൽ പ്രവൃത്തികൾ നടന്നുവരുന്നതും ജലലഭ്യത കുറഞ്ഞതുമാണ് വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങിവരാൻ കാരണമെന്ന് വനപാലകർ പറഞ്ഞു.