ചാലക്കുടി: കാൽപ്പന്തുകളിക്ക് പുതിയ പ്രചോദനമായി പരിയാരത്ത് ടർഫ് മൈതാനി ഒരുങ്ങി. ആറുപേരടങ്ങുന്ന രണ്ടു ടീമുകൾക്ക് ഫ്‌ളഡ് ലൈറ്റിൽ പരിശീലനം നൽകുന്ന ബോൺ ടെംപ്‌സ് സെന്റർ ഇന്ന് മുതലാണ് പരിയാരത്തെ കടുങ്ങാട് പ്രവർത്തനം ആരംഭിക്കുന്നത്. ബാഡ്മിന്റൺ പരിശീലനവും ഉണ്ടാകുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മിതമായി നിരക്കുകളാണ് ഈടാക്കുക. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പരിശീലനം, വിശ്രമ മുറികൾ, പ്രാഥമികാവശ്യത്തിന് ടോയ്‌ലറ്റുകൾ എന്നീ സൗകര്യങ്ങുമുണ്ടാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഫുട്ബാൾ മത്സരവും നടത്തും. പഞ്ചായത്ത് പ്രസിന്റ് മായാ ശിവദാസ് ഉദ്ഘാടനം നിർവഹിക്കും. എം.ഡി.പി.എ. നൗഷാദ്, പോളി ഡേവിസ്, പഞ്ചായത്തംഗം ഡാർളി വർഗീസ്, അരുൺ.വി. നായർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.