എസ്.എഫ്.ഐ കൊടകര ഏരിയ സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം കെ.പി. ഐശ്വര്യ ഉദ്ഘാടനം ചെയ്യുന്നു.
കൊടകര: പുതുക്കാട് നിയോജക മണ്ഡലത്തിൽ സർക്കാർ കോളേജ് ആരംഭിക്കണമെന്ന് എസ്.എഫ്.ഐ കൊടകര ഏരിയ സമ്മേളനം ബന്ധപ്പെട്ടവരോടഭ്യർത്ഥിച്ചു. കേന്ദ്ര കമ്മിറ്റി അംഗം കെ.പി. ഐശ്വര്യ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.ആർ. ആഷിൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.എസ്. സംഗീത്, സംസ്ഥാന കമ്മിറ്റി അംഗം നിധിൻ പുല്ലൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്. ധീരജ്, വൈസ് പ്രസിഡന്റ് ജിഷ്ണു സത്യൻ, ഏരിയ സെക്രട്ടറി സി.കെ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.കെ. ശ്രീജിത്ത് (സെക്രട്ടറി), പി.ആർ. ആഷിൻ (പ്രസിഡന്റ്)